Wednesday, December 28, 2011

ചുമരുകള്‍ക്ക് പറയാനുള്ളത്

ചുമരുകള്‍ക്ക് പറയാനുള്ളത്
സ്വാതന്ത്ര്യത്തിന്റെ മധുരവും
പാരതന്ത്ര്യത്തിന്റെ കയ്പും
തെരഞ്ഞെടുക്കേണ്ടത് നീയാണ്.

അന്ധകാരത്തിന്റെ തണുപ്പ്
മരുഭൂമിയില്‍ ഒറ്റപ്പെട്ടന്റെ ആധി
കടല്‍ തീരത്തെ അനാഥത്വം
ഉറക്കത്തിന്റെ അഗാധത

സ്വപ്‌നങ്ങള്‍ക്ക് മധുരവും കയ്പും
വാക്കുകള്‍ക്ക് വിഷംപുരട്ടിയ മധുരം
മൗനത്തിലെ അമൃതവര്‍ഷസുഖം
ചിന്തയുടെ സൗരപഥങ്ങള്‍

വാചാലതയിലെ മൃഗയ
അലഞ്ഞുതിരിയുന്നവന്റെ ആലസ്യം
ജനനം നല്‍കുന്ന സൗഭാഗ്യം
ജീവിതം നല്‍കുന്ന സങ്കീര്‍ണ്ണത

മരണത്തിന്റെ സുഖലോലുപത
മൃത്യുവിന്റെ ഭയാനകത

No comments:

Post a Comment