Wednesday, December 28, 2011

കാലചക്രം

അകലാതിരിക്കാന്‍
അടുക്കാതിരിക്കാം
പ്രതീക്ഷകള്‍ക്ക്
വിരാമമാകാം
ത്യാഗമല്ലോ ജീവിതം
മരണം മാടി വിളിക്കുമ്പോള്‍
ജീവിതത്തില്‍ ഒട്ടിപ്പിടിച്ചങ്ങനെ
മരണഭയമരുത്
തൃപ്താംജീവിതം
സംതൃപ്തമാം മരണം
കൂടുതല്‍ പ്രതീക്ഷ
കൂടുതല്‍ ഭയം നല്‍കും
ആശങ്ക, ഉത്കണ്ഠ, മോഹാത്സ്യം.

കുതിച്ചുപായും തീവണ്ടി
ലക്ഷ്യം തെറ്റാതോടും
രണ്ടുനേര്‍രേഖയില്‍
ഒരിക്കലും കൂട്ടിമുട്ടാതെ
ചിന്തയും പ്രവൃത്തിയുമ്പോല്‍
'അതിവേഗം ബഹുദൂരം'
ആരോ മന്ത്രിക്കുന്നു
തീവണ്ടി നിറയെ യാത്രക്കാര്‍
എല്ലാവര്‍ക്കും വീതംവച്ച
ജീവിതപ്രാരാബ്ദങ്ങള്‍
തീവണ്ടിക്കുള്ളിലെ ജീവിതവണ്ടി
അവരവരുടെ ലക്ഷ്യത്തിലേക്ക്
എവിടെന്നോ കയറിയര്‍
എവിടെയോ ഇറങ്ങിയര്‍
ലക്ഷ്യത്തിന്റെ ചുരുള്‍ വഴികളിലൂടെ
പുറത്ത് ഒച്ചയും ബഹളവും
അകത്ത് മൂകം, വിഹ്വലം
തീവണ്ടി പോകും പാതയില്‍
ഘനഘോരം ശബ്ദസ്‌ഫോടനം
അകമേ എരിയുന്ന മനംപോല്‍
കരിയുന്ന പുകതുപ്പി ആകാശംമൂടെ
തിങ്ങിവിങ്ങിയ യാതനയാത്ര
മയങ്ങിയും ഉറങ്ങിയും മരവിച്ചും
പര്‌സപരം അറിയാതെ മിണ്ടാതെ
ഒരുവേള സ്വയമേവ മറന്നപോല്‍.

ജീവിതം ക്ഷണികഭംഗുരം
ഈ കാലചക്രം ഒഴുകുന്നദൂരം
ആളും അര്‍ത്ഥവും കൂടിയാല്‍
നീളും ദൈര്‍ഘ്യവും ആഴവും
മുറുകെ പിടിച്ച ജീവിതനൗക
ഓളവും ചുഴിയും കടന്ന്
പരസ്പരാശ്രിതം ഊടുംപാവുമ്പോല്‍
ജീവിയും പ്രകൃതിയും
പ്രകൃതിയും ഭുമിയും
ഭൂമിയും സുര്യനും
സൂര്യനും പ്രപഞ്ചവും
ഈ കണ്ണിയില്‍ ഇഴചേര്‍ത്ത്
മനുഷ്യജന്മവും വിളക്കിയങ്ങനെ
മിഥ്യയാം ജീവിതം; മൃതിയാം തഥ്യ
അസ്ഥിരം ചഞ്ചലം അന്യാശ്രയം
നിഷ്പ്രഭം അദൃശ്യം അണുതുല്യം
ഊതിവീര്‍പ്പിച്ച ബലൂണുപോല്‍
വായുവില്‍ ആടിയുംപാടിയും
ഭാവനയുടെ കൂടാരംതീര്‍ത്ത്
മരണത്തിന്റെ വാള്‍മുനയില്‍
സ്വസ്തം സുഖം സുഷുപ്തി.


No comments:

Post a Comment