Wednesday, December 28, 2011

ശ്രുതിതാളലയം

ഭൂമിയുടെ വിരിമാറിലാദ്യം
പതിഞ്ഞ കാലടിപാടുകള്‍
അമ്മയുടെ വിരിമാറില്‍ നിന്നാദ്യം
നുണഞ്ഞയമ്മിഞ്ഞപാലിന്‍
മധുരം നിറഞ്ഞരോര്‍മ്മകള്‍
ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പും
മുന്നോട്ടുള്ളോരോ കുതിപ്പും കിതപ്പും
പരാശ്രയത്തില്‍ നിന്നും സ്വാശ്രയമെന്നു
നിനച്ചെത്തിയ ഒറ്റയാംതുരുത്ത്
പുഞ്ചിരിതൂകിയൊരാ ജീവിതം
ഞെട്ടറ്റ് വീണതുവാടിക്കരിഞ്ഞ്
തളര്‍ന്നൊരായിതളുകള്‍ കാറ്റിന്റെ
ഗതിയിലെങ്ങോ പോയിമറഞ്ഞു.
അവസാനത്തെ ആലംബമാം
പൊക്കിള്‍കൊടി വേര്‍പിരിഞ്ഞപോല്‍.
അമ്മയുടെ ഉദരത്തില്‍ തരളിതമാം
സുഖത്തില്‍, തൊട്ടിലിലെന്നപോല്‍
ഊഞ്ഞാലാടിക്കളിച്ചും ചവിട്ടിതൊഴിച്ചും
ഭൂമിയുെട ഗുരുത്വമാം ആശ്ലേഷണത്തില്‍
യോനീവഴിയില്‍ ഞെരുങ്ങിയും ഞെരങ്ങിയും
സ്വച്ഛവായുവിന്‍ ആദ്യനിശ്വാസം തുടങ്ങി
പ്രതിബന്ധങ്ങളെയോരാന്നായി തകര്‍ത്ത്
എല്ലാകയ്പിലും മധുരം നല്‍കുമോര്‍മ്മകള്‍
ആസ്വാദനത്തിന്റെ ബാലപാഠം മന:പാഠമാക്കി
മുഷ്ടി ചുരുട്ടിയ ബലിഷ്ഠമാം കൈകളു-
യര്‍ത്തി ആകാശവിതാനത്തില്‍
സധൈര്യം മുന്നേറി വിപ്ലവാശേത്താല്‍
ഹൃദയമിടിപ്പിന്‍ ശ്രുതിതാളലയം
സംഗീതസാന്ദ്രമനുഭൂതിദായകം
ബുദ്ധിതന്‍ ചൈതന്യം ആത്മാവിന്‍
സായൂജ്യം മോക്ഷപ്രദായകം
മനസ്സൊരു കര്‍മ്മമാംപഥമൊരുക്കി
സ്വപ്‌നങ്ങള്‍ ഭാവനയില്‍ പുത്തുലഞ്ഞു.

No comments:

Post a Comment