Wednesday, December 28, 2011

മനുഷ്യന്‍

ഒരിക്കലും തൃപ്തിവരാത്തവന്‍
ആഗ്രഹങ്ങളുടെ ആര്‍ത്തിരമ്പുന്ന
കടലുമായി അലറിവരുന്നവന്‍
ഓരോ തിരയും തീരത്ത് തലതല്ലി
മരിക്കുമ്പോഴും പുതിയൊരു
തിര ഓടിക്കിതച്ച് ആര്‍ത്തലച്ചങ്ങനെ
നിറവേറ്റാത്ത ആഗ്രഹങ്ങള്‍
പതഞ്ഞ് അലിഞ്ഞ് വലിഞ്ഞ്
അപൂര്‍ണ്ണമായ ജന്മം പോലെ
അതൃപ്തമായ ജീവിതവുമായി
മരണവീട്ടിലേക്കുള്ള വഴിപോലെ
കൂട്ടം തെറ്റി പറക്കുന്ന പറവകള്‍
ആകാശത്തിന്റെ അത്യുന്നതിയില്‍
അതിരുകള്‍ ഭേദിച്ച് ഒരു പലായനം
കൂടുവിട്ടും കൂട്ടം തെറ്റിയും കൂട്ടമായി
കൂടുതേടി കൂടണഞ്ഞ് കൊക്കുരുമി
ചിറകുനുള്ളില്‍ കൂടൊരുക്കി മനംനിറഞ്ഞ്
വേര്‍പിരിയാന്‍ നേരമായി മധുരമുള്ള
ഓര്‍മ്മകള്‍ വേദനയില്‍ വീണലിഞ്ഞ്
ദഹനമായി സഹനമായി ശമനമായി.

No comments:

Post a Comment